
പത്തനംതിട്ട:മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല എന്ന് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് മറുപടി.നിലവിൽ 25 ലക്ഷം പാർട്ടി അംഗങ്ങൾ ലീഗിനുണ്ട്.പുതുതായി ആരെയും എടുക്കുന്നില്ല.മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോ എന്ന് അൻവർ ആദ്യം വ്യക്തമാക്കട്ടെ.ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാം.ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ അൻവറിന് സ്വീകരണം നൽകിയിട്ടില്ല.വോട്ട് ചോദിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ കയറാറുണ്ട്.അതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിഎം നവീൻ ബാബുവിന്റെ കരിയർ നശിപ്പിക്കാനാണ് പി പി ദിവ്യ ശ്രമിച്ചത്.ദിവ്യയും സർക്കാരും കള്ളനും പോലീസും കളിക്കുന്നു..അതിനുള്ള ചരട് വലി മുഖ്യമന്ത്രിയുടെ ഓഫീസിലാണ് നടക്കുന്നത്.പോലീസ് ദിവ്യയ്ക്ക് വേണ്ട സഹായം ചെയ്യുന്നുവെന്നും പിഎംഎസാലം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]