
.news-body p a {width: auto;float: none;}
കഴിഞ്ഞ ദിവസമാണ് നടൻ ബാല വീണ്ടും വിവാഹിതനായത്. നടന്റെ നാലാം വിവാഹമാണിത്. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങ്. തന്റെ മുറപ്പെണ്ണിനെയാണ് ബാല മിന്നുചാർത്തിയത്. അടുത്ത ബന്ധുക്കളും മാദ്ധ്യമപ്രവർത്തകരുമായിരുന്നും ചടങ്ങിൽ പങ്കെടുത്തത്.
കുട്ടിക്കാലം മുതൽ കോകിലയ്ക്ക് തന്നെ വളരെ ഇഷ്ടമായിരുന്നുവെന്നും അത് ഡയറിയിൽ എഴുതിവച്ചിരുന്നുവെന്നും ഇന്നലെ ബാല പറഞ്ഞിരുന്നു. ഇപ്പോഴിതാ കോകിലയുടെ പ്രതികരണമാണ് പുറത്തുവരുന്നത്. മലയാളം അറിയാത്ത കോകില തമിഴിലാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘ചിന്ന വയസിലിരിന്തേ മാമവെ എനക്ക് റൊമ്പ പുടിക്കും, നാൻ ചെന്നെെയില താ ഇരിന്തെ. അതിനാല ഇങ്ക നടക്കിറ എതവും എനിക്ക് തെരിയാത്. ഇങ്ക വന്തതിക്ക് അപ്പുറം താ മട്ര് വിഷയത്തെ പത്തിയെല്ലാം പുരിഞ്ചത്. അവരെ പത്തി നാൻ വീട്ടിലെ ഡയറി കൂടെ എഴുതി വച്ചിരിക്ക് (ചെറിയ പ്രായത്തിൽ തന്നെ എനിക്ക് മാമനെ ഇഷ്ടമായിരുന്നു. ഞാൻ ചെന്നെെയിൽ ആയിരുന്നു. അതിനാൽ ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. ഇവിടെ വന്നശേഷമാണ് കാര്യങ്ങൾ അറിഞ്ഞത്. ബാലയെക്കുറിച്ച് ഞാൻ ഒരു ഡയറി എഴുതി വച്ചിട്ടുണ്ട്’, – കോകില പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കന്നഡക്കാരിയായ യുവതിയാണ് ബാലയുടെ ആദ്യ ഭാര്യ. രണ്ടാം ഭാര്യയായ ഗായിക അമൃത സുരേഷാണ് ബാല തനിക്ക് മുൻപ് മറ്റൊരു വിവാഹം ചെയ്തിരുന്ന കാര്യം വെളിപ്പെടുത്തിയത്. ആദ്യ വിവാഹം നിയമപരമായി ബാല രജിസ്റ്റർ ചെയ്തിട്ടില്ല. 2019ൽ അമൃതയെ ഡിവോഴ്സ് ചെയ്തു. ഡോക്ടർ എലിസബത്ത് ആണ് മൂന്നാം ഭാര്യ. 2021 സെപ്തംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എന്നാൽ ആ വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.