ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. കറികൾക്ക് രുചി കൂട്ടാനും വിവിധ രോഗങ്ങൾക്കുള്ള മരുന്നായും ഇഞ്ചി ഉപയോഗിച്ചു വരുന്നു. ഓക്കാനം, ഉദരപ്രശ്നങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇവയ്ക്കൊക്കെ പരിഹാരമാണ് ഇഞ്ചി. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, ക്രോമിയം തുടങ്ങിയവ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം…
ഒന്ന്…
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇഞ്ചിയിൽ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
രണ്ട്…
പ്രമേഹരോഗികൾ ഇഞ്ചി വെള്ളം കുടിക്കുകയാണെങ്കിൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യുന്നു. പ്രമേഹം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
മൂന്ന്…
ചർമ്മത്തിലെ തിണർപ്പ്, മുഖക്കുരു, ചുളിവുകൾ, നേർത്ത വരകൾ തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് രക്തത്തെ സ്വാഭാവികമായി ശുദ്ധീകരിക്കാൻ സഹായിക്കുന്നു.
നാല്…
ശരീരത്തിലെ കോശജ്വലന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇഞ്ചിയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇത് രോഗാണുക്കളോടും വീക്കം ഉണ്ടാക്കുന്ന ദോഷകരമായ ബാക്ടീരിയകളോടും പോരാടുന്നതിന് സഹായിക്കുന്നു. വിട്ടുമാറാത്ത വീക്കം ചെറുക്കാൻ ഇഞ്ചി വെള്ളം വളരെ ഗുണം ചെയ്യും.
അഞ്ച്…
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇത് വളരെ ഫലപ്രദമാണ്. മാത്രമല്ല, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. തുടർന്ന് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും ഇത് സഹായിക്കുന്നു.
Read more ചിക്കനോ മട്ടണോ ; ശരീരഭാരം കുറയ്ക്കാൻ നല്ലത് ഏതാണ്?
Last Updated Oct 23, 2023, 4:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]