വിവാഹം കഴിഞ്ഞത് അഞ്ച് ദിവസം മുൻപ്; നവവരന് ബൈക്കപകടത്തിൽ ദാരൂണാന്ത്യം; ഭാര്യ ഗുരുതരാവസ്ഥയിൽ സ്വന്തം ലേഖകൻ പാലക്കാട്: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.അഞ്ച് ദിവസം മുൻപാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.
തൃശൂർ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടിൽനിന്നും ബൈക്കിൽ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു. ഇറക്കം ഇറങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും നാട്ടുകാർ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

