ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണക്കിരീടം മോഷണം പോയതായി ഔദ്യോഗിക കണക്കെടുപ്പിൽ സ്ഥിരീകരണം. പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ശബരിമല സന്നിധാനത്താണ് ഈ ഗുരുതര സുരക്ഷാ വീഴ്ച പുറത്തുവന്നിരിക്കുന്നത്.
തമിഴ്നാട്ടിൽനിന്നുള്ള ഭക്തൻ 2012ൽ നടയ്ക്ക സമർപ്പിച്ച 55.75 പവന്റെ കിരീടമാണ് കാണാതായിരിക്കുന്നത്. ഇതിനു പകരമായി ഡ്യൂപ്ലിക്കറ്റ് കിരീടം സ്ട്രോങ് റൂമിൽ വെച്ചെന്നാണ് പുറത്തുവരുന്ന നിർണായക വിവരങ്ങൾ വ്യക്തമാക്കുന്നത്.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരം ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിൽ നടന്നുവരുന്ന കണക്കെടുപ്പിനിടയിലാണ് ഈ തിരിമറി കണ്ടെത്തിയത്.
ഹൈക്കോടതിക്ക് സമർപ്പിക്കുന്ന ഔദ്യോഗിക റിപ്പോർട്ടിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുമെന്നാണ് സൂചന. സിസിടിവി ക്യാമറകളുടെ കണ്ണെത്താത്ത ഒരു സ്ഥലത്താണ് ഈ കിരീടം സൂക്ഷിച്ചിരുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
സുരക്ഷാ വീഴ്ച കർശനമായി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ വ്യക്തമാക്കി. “ഉപ്പു തിന്നവർ വെള്ളം കുടിക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിൽ, ശബരിമല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് താൽക്കാലിക വിരാമമായിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സ്ഥിതിഗതികൾ ശാന്തമായത്.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ദേവസ്വം മന്ത്രി കെ.മുരളീധരനുമായും ജയകുമാർ ചർച്ച നടത്തും. സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്നും, ചില കാര്യങ്ങളിൽ നേരിട്ട
കാലതാമസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചു വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

