ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത ‘കാളരാത്രി’ എന്ന പുതിയ മലയാള ചലച്ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ക്രൈം ത്രില്ലർ ചിത്രമാണിത്.
സെപ്റ്റംബർ 28 മുതൽ മനോരമ മാക്സിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ‘ആർജെ മഡോണ’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് കൃഷ്ണരാജ് ഒരുക്കുന്ന സിനിമയാണ് കാളരാത്രി.
ഗ്രേമോങ്ക് പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ് ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിനു ശേഷം ഗ്രേമോങ്ക് പിക്ചേഴ്സ് സ്വതന്ത്രമായി നിർമ്മിക്കുന്ന ആദ്യത്തെ സംരംഭം കൂടിയാണിത്.
ഒരുപിടി പുതുമുഖങ്ങളെ ചിത്രം അവതരിപ്പിക്കുന്നു. മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ തുടങ്ങിയ പ്രഗത്ഭരായ താരങ്ങളും ഈ ആക്ഷൻ ത്രില്ലറിൽ അണിനിരക്കുന്നു.
പ്രമേയംകൊണ്ടും അവതരണംകൊണ്ടും ‘കാളരാത്രി’ പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: ക്യാമറ: ലിജിൻ എൽദോ എലിയാസ്, സംഗീതം, പശ്ചാത്തല സംഗീതം: റിഷാദ് മുസ്തഫ, ലൈൻ പ്രൊഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്സ് വർഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ്: മനോജ് മോഹനൻ, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി ബാബു, മാർക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്സ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]