തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സർക്കാർ നടപടി റദ്ദാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് എസ്പി കെ.
ശശിധരനെ അന്വേഷണ ചുമതലയിലേക്ക് തിരികെ നിയമിച്ചത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ശശിധരനെ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഈ ഉത്തരവ് റദ്ദാക്കി അദ്ദേഹത്തിന് തന്നെ അന്വേഷണ ചുമതല തിരികെ നൽകാൻ ഹൈക്കോടതി നിർദേശിച്ചതോടെയാണ് സർക്കാർ നടപടി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]