കോടീശ്വരൻ എന്ന വിളി കേൾക്കുന്നത് ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടാവുമോ? അതേ, അങ്ങനെ ഒരാളുണ്ട്. അതാണ് പാറ്റഗോണിയയുടെ സ്ഥാപകനായിരുന്ന, 86 -കാരനായ യോവോൺ ചൗനാർഡ്.
ഫോർബ്സിന്റെ 2017 -ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയപ്പോൾ സന്തോഷിക്കുന്നതിന് പകരം അദ്ദേഹം വളരെയധികം രോഷാകുലനാവുകയാണത്രെ ചെയ്തത്. മാത്രമല്ല, തന്റെ കമ്പനി ഉപേക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചു.
കമ്പനിയിലെ തന്റെ മുഴുവൻ ഉടമസ്ഥാവകാശവും ഒരു ട്രസ്റ്റിലേക്കും ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനിലേക്കും അദ്ദേഹം മാറ്റുകയായിരുന്നു. ഇപ്പോൾ അദ്ദേഹം ഒരു കോടീശ്വരനല്ല, വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.
എന്നാൽ, ഈ ലളിതമായ ജീവിതമാണ് അദ്ദേഹത്തിന് ഇഷ്ടം എന്നാണ് പറയുന്നത്. ജീവിതകാലം മുഴുവനും മലകയറാനിഷ്ടപ്പെട്ടിരുന്ന ചൗനാർഡ് വർഷങ്ങളോളം ഘോരവനങ്ങളിൽ ഉറങ്ങുകയും അത്യാവശ്യത്തിനുള്ള സാധനങ്ങൾ മാത്രം കഴിച്ച് ജീവിക്കുകയും ചെയ്തിരുന്നു.
2005 -ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻ ആത്മകഥയാണ് ‘ലെറ്റ് മൈ പീപ്പിൾ ഗോ സർഫിംഗ്: ദി എഡ്യൂക്കേഷൻ ഓഫ് എ റിലക്റ്റന്റ് ബിസിനസ്മാൻ’. അതിൽ പണം ലാഭിക്കാൻ വേണ്ടി താൻ ചെയ്ത ഏറ്റവും കഠിനമായ ചില കാര്യങ്ങളെക്കുറിച്ച് ചൗനാർഡ് വിശദമായി പറയുന്നുണ്ട്.
പൂച്ചകൾക്ക് വേണ്ടിയുള്ള ഭക്ഷണം കഴിച്ചതും ചാർക്കോൾ വാട്ടർ കുടിച്ചതുമെല്ലാം അതിൽ പെടുന്നു. 1957 -ൽ, താനും സുഹൃത്തുക്കളും മെക്സിക്കോയിലെ ഒരു കുടിലിൽ താമസിക്കുകയും പഴങ്ങളും മത്സ്യവും മാത്രം കഴിച്ച് ജീവിച്ചതെങ്ങനെയാണെന്നും അദ്ദേഹം പറയുന്നു.
ഒരു പള്ളിയിൽ നിന്നുള്ള മെഴുകുതിരിയാണ് അവർ തങ്ങളുടെ സർഫ് ബോർഡ് വാക്സായി ഉപയോഗിച്ചത്. മലകയറാനും മറ്റും പോകുമ്പോൾ മോശം കാലാവസ്ഥയും മോശം വെള്ളം കുടിക്കുന്നതും മറ്റും തന്നെയും സുഹൃത്തുക്കളെയും രോഗികളാക്കിയിരുന്നു.
എന്നാൽ, മരുന്ന് വാങ്ങാൻ പണമുണ്ടായിരുന്നില്ല എന്നും ചൗനാർഡ് പറയുന്നു. ഇങ്ങനെയൊക്കെ ജീവിച്ചതിനാൽ തന്നെ കോടീശ്വരനായത് തന്നെ സന്തോഷിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അതിനാൽ തന്നെ ലളിതമായ ജീവിതമാണ് തനിക്ക് പ്രിയമെന്നും പരിചിതമെന്നും അദ്ദേഹം പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]