പാലക്കാട്: മണ്ണാർക്കാട് – അട്ടപ്പാടി റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് കരാർ കമ്പനിയുടെ തെങ്കരയിലെ ഓഫിസ് അടിച്ചു തകർത്ത കേസിൽ 7 പേർ കൂടി അറസ്റ്റിൽ. യൂത്ത് ലീഗ് പ്രവർത്തകരായ ടികെ സഫ്വാൻ, അൻവർ മണലടി, യൂസഫ് പറശ്ശേരി, ഇർഷാദ് കൈതച്ചിറ, കബീർ കോൽപ്പാടം, ഉബൈദ് മുണ്ടോടൻ, സഫുവാൻ മണലടി എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ചയായിരുന്നു മണ്ണാർക്കാട് അട്ടപ്പാടി റോഡ് കരാർ കമ്പനി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ അടിച്ച് തകർത്തത്. സംഭവത്തിൽ യൂത്ത് ലീഗ് മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ ഷമീർ പഴേരി, യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് കോൽപ്പാടം എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്ക് കോടതി ജാമ്യം ലഭിച്ചു. തുടർന്ന് ഇന്ന് 7 പ്രവർത്തകരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]