തൃശൂർ: കൊച്ചിയിലെ ഫ്ലാറ്റ് പീഡനക്കേസിലെ മുഖ്യപ്രതിയായ മാർട്ടിൻ ജോസഫ് തൃശൂരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. അടാട്ടുള്ള ഫ്ലാറ്റിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
ഇയാൾക്കൊപ്പം താമസിച്ചിരുന്ന മുളങ്കുന്നത്തുകാവ് സ്വദേശിനി ശാർമിളയ്ക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ മാർട്ടിൻ ജോസഫിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
ഇയാൾ കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് സൂചന. തൃശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ, കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]