
ന്യൂഡൽഹി : രാജ്യത്ത് പുതിയ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഉച്ചയ്ക്ക് 12.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലാണ് കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക.
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന് എട്ടു കോച്ചുകളാണ് ഉള്ളത്. ആദ്യ വന്ദേഭാരത് വെള്ള നിറത്തിലുള്ളതാണെങ്കില്‍, രണ്ടാം വന്ദേഭാരത് കാവി നിറത്തിലുള്ളതാണ്. അകത്ത് സീറ്റുകളുടെ നിറത്തിലും വ്യത്യാസമുണ്ട്. നീല നിറമാണ് പുതിയ വന്ദേഭാരത് ട്രെയിനിന്റെ സീറ്റുകളുടേത്. തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുക. രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്.
പുതിയ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ താഴെ പറയുന്നവയാണ്.
1. ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്
2. തിരുനെല്‍വേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ്
3. ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്
4. വിജയവാഡ-ചെന്നൈ (റെനിഗുണ്ട വഴി) വന്ദേ ഭാരത് എക്സ്പ്രസ്
5. പട്ന-ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്
6. കാസര്‍കോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്
7. റൂര്‍ക്കേല- ഭുവനേശ്വര്‍-പുരി വന്ദേ ഭാരത് എക്സ്പ്രസ്
8. റാഞ്ചി-ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്
9. ജാംനഗര്‍-അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]