

വീടുകള്‍ വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിനായി തെരച്ചില്‍ ; രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ വാടക വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടി;
സ്വന്തം ലേഖകൻ
കോഴിക്കോട് : പെരുവായാല് സ്വദേശി അര്‍ഷാദിന്റെ വീട്ടില്‍ നിന്നുമാണ് 31ഗ്രാം കഞ്ചാവ് പിടി കൂടിയത്. കോഴിക്കോട് ചൂലൂര്‍ പലക്കാടിയിലാണ് സംഭവം.
പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പരിശോധന നടത്തും. വീട്ടില്‍ ലഹരി എത്തിക്കുന്നതിനെ കുറിച്ചും പ്രതിക്കൊപ്പമുള്ള സംഘത്തെ കുറിച്ചും ഇതോടെ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം കണ്ണൂര്‍ പുതിയതെരുവില്‍ നിന്നും വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 157 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കൊറ്റാളി ഹാജി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ. ജസിലിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസിനെ കണ്ടതാേടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വളപട്ടണം പാേലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]