ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ സിനിമയായ ‘കാലൻ്റെ തങ്കക്കുടം’ ചിത്രീകരണം പൂർത്തിയാക്കിയതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. തികഞ്ഞ നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ കോമഡി എൻ്റർടൈനർ ചിത്രത്തിന്റെ ഷൂട്ടിംഗ് കംപ്ലീറ്റ് ആയ വിവരം ഓണാശംസകൾ നേർന്നുകൊണ്ടുള്ള ഒരു രസകരമായ പോസ്റ്ററിലൂടെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
‘ഇവിടുത്തെ ആദ്യ റൗണ്ട് ജോലി പൂര്‍ത്തിയാക്കിയ ശേഷം കാലന് കേരളം കാണാന്‍ ഇറങ്ങിയിട്ടുണ്ട്. സൂക്ഷിക്കുക..
ഉത്തരവാദിത്വത്തോടെ ഓണം ആഘോഷിക്കുക. അപ്പൊ എല്ലാവര്ക്കും ഹാപ്പി ഓണംട്ടാ’ എന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിലെ പ്രധാന വാചകം.
ചിത്രസംയോജകനായ നിധീഷ് കെ ടി ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റെ തന്നെയാണ്. മലയാളത്തിലെ പ്രമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ഗ്രിഗറി, രമേശ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം: രാഹുൽ രാജ്, കോ റൈറ്റർ: സുജിൻ സുജാതൻ, ഛായാഗ്രഹണം: സജിത് പുരുഷൻ, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: ജിതിൻ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വി ബോസ്, നിശ്ചല ഛായാഗ്രഹണം: ഷ്ണു രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പിആര്‍ഒ: വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

