
കൊച്ചി∙
നെതിരായ ആരോപണത്തിൽ ഉറച്ച് ട്രാൻസ്ജെന്ഡർ അവന്തിക. രാഹുലിനെതിരായ വെളിപ്പെടുത്തലിന് മുൻപത്തെ സംഭാഷണമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും മുൻപ് രാഹുൽ മോശമായി പെരുമാറിയപ്പോൾ ജീവനു ഭീഷണി ഉണ്ടായിരുന്നതു കൊണ്ടാണ് തുറന്നു പറയാതിരുന്നതെന്നും അവന്തിക പറഞ്ഞു.
രാഹുലുമായുള്ള വാട്സാപ് ചാറ്റ് പുറത്തുവിട്ടതിനു പിന്നാലെ വലിയ സൈബർ ആക്രമണമാണ് നേരിടുന്നതെന്നും അവന്തിക വെളിപ്പെടുത്തി.
‘‘അന്ന് ഞാൻ ഭയന്നാണ് പറയാതിരുന്നത്. ഇപ്പോഴും ടെൻഷനാണ്.
സൈബർ ആക്രമണം നിരന്തരം ഉണ്ടാകുന്നു. എന്റെ അടുത്ത് ചോദിച്ചതു കൊണ്ടു മാത്രമാണ് ഞാൻ ഈ സംഭാഷണം അയച്ചു കൊടുത്തത്.
രാഹുലുമായി നല്ല സുഹൃദ്ബന്ധം ഉണ്ടായിരുന്നു. ആ സമയത്താണ് മോശമായി സംസാരിച്ചത്.
രാഹുലുമായി സംസാരിച്ച മെസേജുകൾ അപ്രത്യക്ഷമായിരിക്കുകയാണ്. ടെലഗ്രാമിൽ വാനിഷിങ് മോഡിൽ ഇട്ടാണ് രാഹുൽ ചാറ്റ് ചെയ്തത്.
അത് വീണ്ടെടുക്കാൻ സാധിച്ചാൽ തെളിവു ലഭിക്കും. ഓഗസ്റ്റ് 1ന് മുൻപുള്ള സന്ദേശങ്ങളിലാണ് രാഹുൽ എന്നോട് മോശമായി പെരുമാറിയത്.
നിയമപരമായി മുന്നോട്ടു പോയാൽ ആ മെസേജുകൾ വീണ്ടെടുക്കാൻ സാധിക്കും.
ഞാൻ ആരുമായും ഗൂഢാലോചന നടത്തിട്ടില്ല. രാഹുൽ പുറത്തുവിട്ട
തെളിവുകൾ വാട്സാപ് സന്ദേശങ്ങളാണ്. എന്നാൽ ടെലഗ്രാമിലെ സന്ദേശങ്ങളിലാണ് മോശമായി സംസാരിച്ചത്.
അത് വാനിഷിങ് മോഡിൽ ആണ് അയച്ചത്. ജീവന് ഭീഷണി ഉണ്ടായിരുന്നത് കൊണ്ടാണ് തുറന്നു പറയാതിരുന്നത്’’– അവന്തിക പറഞ്ഞു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം InstagramE/avanthika_official_12ൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]