
ജൊഹാനസ്ബര്‍ഗ്: ഏഷ്യാ കപ്പ് ടീമിലേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കാത്തതിലുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ് ആണ് ഒടുവിലായി ശ്രേസയിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലെടുക്കാതിരുന്നതിനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുന്നത്.
ക്രിക്കറ്റിനെക്കാളുപരി മറ്റ് പലകാരണങ്ങളുമായിരിക്കും ശ്രേയസിനെ ഒഴിവാക്കാന്‍ കാരണമായതെന്ന് ഡിവില്ലിയേഴ്സ് എക്സിൽ പറഞ്ഞു. ശ്രേയസിനെ ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്നത് കടുപ്പമേറിയ തീരുമാനമാണ്.
ഈ ടീമില്‍ ശ്രേയസിനെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നാണ് ഞാനാലോചിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസാമാന്യ പ്രകടനം നടത്തുന്ന ശ്രേയസിനെ ടീമിലെടുക്കാതിരുന്നതില്‍ ഒരുവിഭാഗം ആരാധകരും നിരാശരാണ്.
ക്യാപ്റ്റനെന്ന നിലയിലും ശ്രേയസ് പക്വതയുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ശ്രേയസിനെ ഒഴിവാക്കാന്‍ കാരണം ആര്‍ക്കുമറിയില്ല.
എന്താണ് പിന്നില്‍ നടന്നതെന്ന് എനിക്കും ധാരണയില്ല. ശ്രേയസിനും ഒരുപക്ഷെ അതറിയില്ലായിരിക്കും.
എന്റെ ടീമില്‍ ആയിരുന്നെങ്കില്‍ ശ്രേയസ് എന്തായാലും ടീമിലെത്തുമായിരുന്നു. ഒരുപക്ഷെ കളിമികവായിരിക്കില്ല ശ്രേയസിനെ ഒഴിവാക്കാനുള്ള കാരണം.
എന്റെ അനുഭവം വെച്ച് പറയുകയാണെങ്കില്‍ ഒരു കളിക്കാരന്റെ സഹതാരങ്ങളോടുള്ള മനോഭാവവും ഡ്രസ്സിംഗ് റൂമിനകത്തെ പെരുമാറ്റവും ആ കളിക്കാരന്റെ സാന്നിധ്യം മറ്റ് കളിക്കാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതെല്ലാം സെലക്ഷനില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. 50-50 സാധ്യത കല്പ്പിക്കപ്പെടുമ്പോള് ഇത്തരം കളിക്കാര്‍ സ്വാഭാവികമായും ടീമിന് പുറത്താവും.
ടീംമാനായി കളിക്കുന്ന താരങ്ങളെയാകും ഒരുപക്ഷെ അത്തരം ഘട്ടങ്ങളില്‍ സെലക്ടര്‍മാര്‍ ആദ്യം പരിഗണിക്കുക. ആ കളിക്കാരന്റെ സാന്നിധ്യം ഡ്രസ്സിംഗ് റൂമില്‍ പൊസറ്റിവിറ്റി കൊണ്ടുവരുന്നുണ്ടോ, അയാള്‍ എല്ലാവരോടുും ചിരിച്ചുകൊണ്ടാണോ ഇടപെടുന്നത്, അതോ ടീമിന്റെ ഊര്‍ജ്ജം മുഴുവന്‍ ചോര്‍ത്തിക്കളയുന്ന കളിക്കാരനാണോ അയാള്‍ എന്നതെല്ലാം വിഷയമാകും.
ശ്രേയസിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം ചികയുമ്പോള്‍ ഉഹോപാഹങ്ങള് പറയുന്നത് മോശമാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇത്രയും മികവുള്ള ഒരു കളിക്കാരനെ പുറത്തിരുത്താന്‍ മറ്റ് കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല.
പ്രത്യേകിച്ച് ക്യാപ്റ്റന്‍സി മികവ് കൂടി കണക്കിലെടുക്കുമ്പോഴെന്നും ഡിവില്ലിയേഴ്സ് എക്സില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.ടീമില്‍ ഒരുപാട് ക്യാപ്റ്റൻമാരുള്ളതും ശ്രേയസിനെ തഴയാനുള്ള ഒരു കാരണമായിരിക്കാം. ടീം പ്ലേയറായിരിക്കുക എന്നതായിരിക്കും ചിലപ്പോള്‍ സെലക്ടര്‍മാര്‍ കണക്കിലെടുത്തിരിക്കുക എന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]