
മുംബൈ: സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് മോശമായ സന്ദേശമയക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന ശല്യപെടുത്തുകയും ചെയ്ത ഡ്രൈവറെ റോഡിൽ വച്ച് കയ്യേറ്റം ചെയ്ത് മഹാരാഷ്ട്ര നവനിർമാൺ സേന. നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാത്തതോടെയാണ് മഹാരാഷ്ട്ര നവനിർമാൺ സേന ഡ്രൈവറെ തടഞ്ഞ് മർദ്ദിച്ചത്. ഇതോടെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ പൂനെ ഡെക്കാന്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. ഡ്രൈവറെ വഴിയിൽ തടഞ്ഞ് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്കൂള്‍ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശമയക്കുക സമൂഹ മാധ്യമങ്ങളില്‍ പിന്തുടര്ന്ന് മോശം പരാമര്‍ശം നടത്തുക എന്നിവയാണ് സ്കൂള്‍ വാന്‍ ഡ്രൈവർ കൂടിയായ രാജേഷ് പട് വാല ചെയ്ത കുറ്റം. പെണ്‍കുട്ടി പലതവണ എതിര്‍ത്തെങ്കിലും ഇയാൾ ശല്യം ചെയ്യുന്നത് തുടർന്നുവെന്നാണ് പരാതി.
പെൺകുട്ടിയുടെ കുടുംബം ഡ്രൈവർക്കെതിരെ പരാതിയുമായി രണ്ടുതവണ പൊലീസ് സ്റ്റേഷനില്‍ പരാതിപെട്ടിട്ടും കാര്യമുണ്ടായില്ല. തുടര്‍ന്നാണ് മഹരാഷ്ട്ര നവ നിർമ്മാൺ സേന പ്രവര്‍ത്തകര്‍ വിഷയത്തിൽ ഇടപെട്ടത്. സംഭവം വിവാദമായതോടെ പൊലീസെത്തി സ്കൂൾ വാനിന്റെ ഡ്രൈറായ രാജേഷിനെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജേഷിനെ മർദ്ദിച്ചതിന് മഹാരാഷ്ട്ര നവ നിര്മ്മാൺ സേന പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]