
കൊച്ചി ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി
ആക്ഷേപിക്കുന്ന തരത്തിൽ നടൻ
സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്കു പരാതി നൽകി. അണികളെ പ്രകോപിപ്പിക്കുന്ന കുറിപ്പ് ക്രമസമാധാനം തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന പരാതി നോർത്ത് പൊലീസ് സ്റ്റേഷനിലും നൽകിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ.
കരുണാകരൻ, ഉമ്മൻ ചാണ്ടി, ജോർജ് ഈഡൻ എന്നിവരെയും ഇതേ പോസ്റ്റിൽ അധിക്ഷേപിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിൽനിന്നു വിനായകനെ വിലക്കാനും കേസെടുക്കാനും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വിനായകനെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് എം.ഗൗരീശങ്കർ എന്നിവർ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]