
കണ്ണൂർ ∙
വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനും യൂത്ത് കോൺഗ്രസ് നേതാവുമായ പി.പി.ഫർസീൻ മജീദിനെതിരെ വീണ്ടും വകുപ്പുതല നടപടി. ഒരുവർഷത്തെ ശമ്പളവർധന തടഞ്ഞ് മുട്ടന്നൂർ യുപി സ്കൂൾ മാനേജർ നോട്ടിസ് നൽകി.
14 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ഉത്തരവ് അന്തിമമാകുമെന്നു നോട്ടിസിൽ പറയുന്നു.
ഫർസീനെ നേരത്തേ സസ്പെൻഡ് ചെയ്തെങ്കിലും 6 മാസത്തിനുശേഷം തിരിച്ചെടുത്തു. മുഖ്യമന്ത്രിയെ കൊല്ലാൻ ശ്രമിച്ചെന്ന് തിരുവനന്തപുരം വലിയതുറ പൊലീസെടുത്ത കേസിൽ 3 വർഷമായിട്ടും കുറ്റപത്രം നൽകിയിട്ടില്ല.
ഈ കേസിന്റെ പേരിലാണ് തുടരെ വകുപ്പുതല നടപടി. മുഖ്യമന്ത്രിക്കെതിരെ അതിക്രമം കാണിച്ചതും അധ്യാപക പദവിക്ക് കളങ്കമുണ്ടാക്കിയതും സ്ഥാപന മേധാവിയുടെ അനുമതിയില്ലാതെ ഹെഡ്ക്വാർട്ടേഴ്സ് വിട്ടുപോയതും കുറ്റകരമായ നടപടിയാണെന്ന് നോട്ടിസിൽ പറയുന്നു.
വിമാനത്തിൽ പ്രതിഷേധിച്ചതിന് യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, ആർ.കെ.നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ വധശ്രമത്തിനു കേസെടുക്കുകയും വ്യോമയാന നിയമത്തിലെ ഗുരുതര വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു.
കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ 6 ഇ– 7407 വിമാനത്തിൽ 2022 ജൂൺ 13ന് ആണ് സംഭവം. പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]