
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഭീകരാക്രമണം നടന്നതായും ഏറ്റുമുട്ടലില്‍ സൈനികന് കൊല്ലപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു. പൂഞ്ചിലെ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. (Soldier killed in encounter with terrorists in Jammu and Kashmir’s Battal)
കൊല്ലപ്പെട്ട ലാന്‍സ് നായിക് സുഭാഷ് കുമാര്‍ ഉത്തര്‍പ്രദേശിലെ ഹാത്രസ് സ്വദേശിയാണ്. പൂഞ്ചിലെ കൃഷ്ണ ഘാടി പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേല്‍ക്കുകയും പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Read Also:
തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥനായ പര്‍ഷോതം കുമാറിന്റെ വീടിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് പൂഞ്ചിലേത്. വ്യാഴാഴ്ച ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തുടര്‍ച്ചയായ ആക്രമണങ്ങള്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Story Highlights : Soldier killed in encounter with terrorists in Jammu and Kashmir’s Battal
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]