സംസ്ഥാനത്ത് നടക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക പരിശോധനാ പരിപാടിയുടെ ഭാഗമായി കായംകുളം സ്വദേശിയായ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻ തോതിൽ തിമിംഗല ഛർദിൽ (ആംബർഗ്രിസ്) പിടിച്ചെടുത്തു. ഹരിപ്പാട് ഇരട്ടകുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി നിധീഷിന്റെ വീട്ടിൽ നിന്നാണ് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 40 കിലോയോളം ആംബർഗ്രിസ് പോലീസ് കണ്ടെത്തിയത്.
ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ അഞ്ച് പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിധീഷ്.
പോലീസ് സംഘം പരിശോധനയ്ക്കെത്തിയ സമയം പ്രതിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റെയ്ഡിനിടെ നിധീഷ് സ്ഥലത്തുണ്ടായിരുന്നില്ല.
ഒളിവിൽ പോയ പ്രതിക്കായി ജില്ലാ അതിർത്തികൾ കടന്നും അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ആംബർഗ്രിസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വനംവകുപ്പിന് കൈമാറി.
തുടർന്ന് ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. പരിശോധനാ ഫലം ലഭിച്ച ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

