
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളനി”ലെ ഗാനം റിലീസ് ചെയ്തു. വാർമതിയേ.. എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ഔസേപ്പച്ചൻ ആണ്. റഫീഖ് അഹമ്മദിന്റെ വരികൾ ആലപിച്ചിരിക്കുന്നത് സുധീപ് കുമാർ ആണ്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളൻ.
പ്രതാപ് പോത്തനും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മെയ് മുപ്പതിന് മൂവി സോൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിനു ശ്രീധർ ചിത്രം തിയേറ്ററിലെത്തിക്കും.
തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. കലവൂർ രവികുമാർ തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റർ മനോജ്, പ്രൊഡക്ഷൻ കൺട്രോളർ സജി കോട്ടയം, കലാസംവിധാനം ബോബൻ, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂംസ് അജി ആലപ്പുഴ, സ്റ്റിൽസ് സന്തോഷ് അടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട്മിക്സിംഗ് എം ആർ രാജാകൃഷ്ണൻ, ഡി ഐ (കളറിസ്റ്റ്) രമേഷ് (ലാൽ മീഡിയ), പബ്ലിസിറ്റി ഡിസൈൻസ്- ആർട്ടോകാർപസ്.
കുടുംബ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കലവൂർ രവികുമാറിന്റെ തികച്ചും വ്യത്യസ്തമായ പ്രമേയം, കുട്ടികൾക്കും കുടുംബങ്ങൾക്കും തിയേറ്ററിൽ കണ്ട് ആസ്വദിക്കാവുന്ന വിധത്തിൽ തന്നെയാണ് ഫാസിൽ മുഹമ്മദ് ചിത്രം അവതരിപ്പിക്കുന്നത്. പി ആർ ഒ- എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]