
ഹൃദയഹാരിയായ ഒട്ടേറെ കവര്‍ സോംഗുകള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ച് യുവസംവിധായകന് അക്ഷയ് അജിത്ത് ശ്രദ്ധേയനാവുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളാണ് അക്ഷയ് പാടുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമ കളിലെ ഗാനങ്ങളാണ് അക്ഷയ് പാടി അഭിനയിക്കുന്നത്. ‘ഒരു പൂവിനെ നിശാ ശലഭം’ എന്ന് തുടങ്ങുന്ന പുതിയ കവര്‍ സോംഗ് ഹിറ്റായിരുന്നു. ഈ ഗാനം ‘മീനത്തില്‍ താലികെട്ട്’ എന്ന ചിത്രത്തിൽ ഗാന ഗന്ധർവ്വൻ കെ. ജെ. യേശുദാസ് ആലപിച്ചതാണ്. റിലീസിനൊരുങ്ങുന്ന ‘കേരളാ എക്സ്പ്രസ്സ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അക്ഷയ് അജിത്ത്. മലയാളികള്‍ നെഞ്ചിലേറ്റിയ ഒട്ടേറെ ഗാനങ്ങള്‍ക്ക് അക്ഷയ് അജിത്ത് കവര്‍ പതിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ ഗാനത്തില്‍ അക്ഷയ് അജിത്തും അക്ഷര നായരുമാണ് അഭിനയിക്കുന്നത്.
ദിൽ എന്ന പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അക്ഷയ്. ഇതിനിടെ, ഒട്ടെറെസിനിമകളിലും അക്ഷയ് അഭിനയിക്കുന്നുണ്ട്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘അഡിയോസ് അമിഗോ’ എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം ഗംഭീര പ്രകടനമാണ് അക്ഷയ് കാഴ്ചവച്ചത്. ഫഹദ് ഫാസിൽ നായകനാവുന്ന പേര് ഇടാത്തപുതിയ ചിത്രത്തിലും അക്ഷയ് മികച്ച കഥാപാത്രമായി എത്തുന്നുണ്ട്. സംവിധായകനായും നടനായും തിളങ്ങിയ താരമാണ് അക്ഷയ്. നാല് ചിത്രങ്ങളിൽ അഭിനയിച്ച അക്ഷയ് അജിത്തിന്റെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. നല്ല ചിത്രങ്ങളുടെ ഭാഗമാകുക. അതാണ് അക്ഷയ് അജിത്തിന്റെ ആഗ്രഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]