
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ തെരഞ്ഞെടുക്കാനുണ്ടായ കാരണം വ്യക്തമാക്കി ചീഫ് സെലക്റ്റന് അജിത് അഗാര്‍ക്കര്‍. ഇന്നാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലാണ് ടീമിനെ നയിക്കുന്നത്. സായ് സുദര്ശന് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളി വന്നപ്പോള്‍ കരുണ്‍ നായരും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തി. മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചതുമില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.
ഇപ്പോള്‍ പന്തിനെ ഉപനായകനാക്കുണ്ടായ കാരണം വ്യക്തമാക്കുകയാണ് അഗാര്‍ക്കര്‍. ചീഫ് സെലക്റ്ററുടെ വാക്കുകള്‍… ”കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളാണ് അദ്ദേഹം. ഏകദേശം 40 ടെസ്റ്റുകള്‍ കളിച്ചു. ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ സ്റ്റംപിന് പിന്നില്‍ നിന്ന് മത്സരത്തെ കുറിച്ച് അദ്ദേഹത്തിന് എപ്പോഴും മികച്ച കാഴ്ചപ്പാടുണ്ടായിരുന്നു. ആ പരിചയസമ്പത്ത് വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കിയത്. ഗില്ലിനെ പിന്തുണയ്ക്കാന്‍ പന്തിന്് കഴിയും. വരും വര്‍ഷങ്ങളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന കളിക്കാരെയാണ് ഞങ്ങള്‍ തീര്‍ച്ചയായും നോക്കുന്നത്.” അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കരിയറില്‍ ഇതുവരെ 43 ടെസ്റ്റുകള്‍ കളിച്ച പന്ത് 42.11 ശരാശരിയില്‍ ആറ് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 2948 റണ്‍സ് നേടിയിട്ടുണ്ട്. 27 കാരനായ പന്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ സെഞ്ച്വറി നേടി. കൂടാതെ 2021 ല്‍ ബ്രിസ്ബേനിലെ ഗബ്ബയില്‍ ഇന്ത്യയുടെ പ്രശസ്തമായ വിജയത്തില്‍ പുറത്താവാതെ 89 റണ്‍സ് നേടി നിര്‍ണായക പങ്കുവഹിച്ചു. 2020 മുതല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ് പന്ത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്ശന്, അഭിമന്യു ഈശ്വരന്, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം
ഒന്നാം ടെസ്റ്റ്, 2024 ജൂണ്‍ 2025 – ഹെഡിംഗ്ലി, ലീഡ്സ്
രണ്ടാം ടെസ്റ്റ്, 26 ജൂലൈ 2025 – എഡ്ജ്ബാസ്റ്റണ്, ബര്‍മിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 1014 ജൂലൈ 2025 – ലോര്‍ഡ്സ്, ലണ്ടന്‍
നാലാം ടെസ്റ്റ്, 2327 ജൂലൈ 2025 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 – ഓവല്‍, ലണ്ടന്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]