
സമൂഹം സ്ത്രീകൾക്ക് കൽപ്പിച്ച് നൽകിയിട്ടുള്ള ചില കാര്യങ്ങളുണ്ട്. തന്റെ കുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ടുപോകാൻ സ്ത്രീകൾക്ക് കഴിവില്ലെന്ന് പറയുന്നവരുണ്ട്. അവര്‍ക്ക് ഉത്തരവാദിത്തങ്ങൾ നൽകുന്നതിൽ നിന്ന് മാറിനിൽക്കുന്ന കമ്പനികളുണ്ട്. ഈ സംശയങ്ങളൊന്നും പുതിയതല്ല. ചരിത്രത്തോളം പഴക്കമുള്ളതാണ് എല്ലാം. എന്നാൽ ഇതെല്ലാം തിരുത്തിക്കൊണ്ട് ഓരോ ഘട്ടത്തിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. യുദ്ധത്തിൽ, രാഷ്ട്രീയത്തിൽ, വീടുകളിൽ, ഓഫീസുകളിൽ എല്ലാം. നൂറ്റാണ്ടുകൾക്ക് മുമ്പ്, റാണി ലക്ഷ്മിഭായി തന്റെ കുഞ്ഞിനെ ചുമലിൽ കെട്ടിയിട്ട് ഒരു സൈന്യത്തെ നയിച്ചു, തന്റെ നാടിനും ജനങ്ങൾക്കും അഭിമാനത്തിനും വേണ്ടി പോരാടി.
തീര്‍ത്തും വ്യത്യസ്തമായൊരു സംഭവമാണ് ന്യൂയോര്‍ക്കിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീ ന്യൂയോർക്കിലെ ഒരു വാർത്താ മുറിയിലേക്ക് നടന്നു. ലൈവ് പോകുന്നതിന് ഏതാനും നിമിഷം മുമ്പ് അവർക്ക് പ്രസവവേദന തുടങ്ങി, എന്നാൽ താൻ അവതരിപ്പിച്ച പ്രഭാത പരിപാടി മുഴുവൻ അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു. ഒലിവിയ ജാക്വിത്ത് ആരോടുംകയ്യടി ചോദിച്ചില്ല. അവൾ ഒരു പ്രസ്താവനയും നടത്തിയില്ല. അവൾ ശാന്തമായ ശബ്ദത്തിൽ, മുഖത്ത് പുഞ്ചിരിയോടെ, പ്രസവവേദനയോടെയും തന്റെ ജോലി ചെയ്തു. അങ്ങനെ, അവൾ ലോകത്തെ വീണ്ടും ഓർമ്മിപ്പിച്ചു, സ്ത്രീകൾക്ക് എന്തും ചെയ്യാൻ കഴിയുമോ എന്ന് ആരും ചോദിക്കേണ്ടതില്ലെന്ന്.
അമേരിക്കയിലെ ഷെനെക്ടഡിയിൽ സിബിഎസ് അഫിലിയേറ്റായ WRGB-യിൽ രാവിലത്തെ വാര്‍ത്തകൾ അവതരിപ്പിക്കുന്ന ഒലിവിയ ജാക്വിത്ത്, മെയ് 21-ന് സ്റ്റുഡിയോയിൽ എത്തുമ്പോൾ പ്രസവ തീയതി കഴിഞ്ഞ് രണ്ട് ദിവസമായിരുന്നു. പുലർച്ചെ 4:15 ഓടെ ടോയ്ലറ്റിൽ വെച്ച് അവർക്ക് വെള്ളം പൊട്ടിപ്പോയി. എന്നിട്ടും, രാവിലെ 6 മണിക്ക് നിശ്ചയിച്ചിരുന്ന ലൈവ് ഷോയുമായി മുന്നോട്ട് പോകാൻ അവർ തീരുമാനിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഷോയുടെ തുടക്കത്തിൽ, സഹ അവതാരക ജൂലിയ ഡൺ തത്സമയം പറഞ്ഞു, “ഇന്ന് രാവിലെ ഞങ്ങൾക്ക് ചില പുതിയ വാർത്തകളുണ്ട്, ഗര്‍ഭിണിയായ ഒലിവിയയുടെ വെള്ളം പൊട്ടിയിരിക്കുകയാണ്, അവർ ഇപ്പോൾ പ്രസവവേദനയിലാണ് വാർത്ത അവതരിപ്പിക്കുന്നത്.” അതേസമയം, ജാക്വിത്ത് ശാന്തമായി പുഞ്ചിരിച്ചുകൊണ്ട് പ്രതികരിച്ചു, തുടക്കത്തിലെ വേദനയാണ്, കാര്യമാക്കേണ്ടതില്ല” എന്ന്.
ജൂലിയയും സംഘവും ജാക്വിത്തിൻ്റെ പ്രസവവേദന നിരീക്ഷിച്ചുവരികയായിരുന്നു. തുടക്കത്തിൽ രണ്ട് മിനിറ്റ് ഇടവിട്ടായിരുന്നു വേദനകൾ വന്നിരുന്നത്. ഒരു വേദനയുണ്ടായിരുന്നു, പക്ഷേ കുറച്ച് മിനിറ്റുകളായി ഇപ്പോൾ, ഞങ്ങൾ ഇപ്പോഴും നല്ല നിലയിലാണ്.” എന്ന് ജാക്വിത്ത് പറഞ്ഞു. ഞാനിവിടെ വരുന്നതിൽ സന്തോഷവതിയാണ്, എനിക്ക് കഴിയുന്നിടത്തോളം സമയം ഞാൻ ഡെസ്കിൽ തുടരും. “എന്നാൽ ഞാൻ അപ്രത്യക്ഷയായാൽ, അതാണ് സംഭവിച്ചത്.”
ജൂലിയക്കൊപ്പം ചിരിച്ചും കളിച്ചും തമാശ പറഞ്ഞുമായിരുന്നു ജാക്വിത്തിന്റെ വാര്‍ത്താ അവതരണം. നാളെ നിങ്ങളുമായി കാണില്ലെന്ന് കരുതുന്നു പക്ഷെ നിങ്ങൾ ജൂലിയക്കൊപ്പം ചേരാൻ മറക്കരുത് എന്നും ഓര്‍മിപ്പിച്ചായിരുന്നു ആത്മവിശ്വാസത്തോടെ ജൂലിയ ഫ്ലോര്‍ വിട്ടത്. കൗതുകകരമായ മറ്റൊരു സംഭവം കൂടി ഇതിലുണ്ട്, ജാക്വിത്തിന്റെ സഹ അവതാരകയായ ജൂലിയ ഡണ്ണും ഗർഭിണിയാണ്. മാർച്ചിൽ, ഡൺ തന്റെ രണ്ടാമത്തെ ഗർഭധാരണം ഇൻസ്റ്റാഗ്രാം വഴി പ്രഖ്യാപിച്ചിരുന്നു അവര്‍, ജാക്വിത്തിനോടൊപ്പമുള്ള ഒരു ചിത്രവും അവര്‍ പങ്കിട്ടിരുന്നു. ജാക്വിത്തിന് ഒരു ആൺ കുട്ടി ജനിച്ച സന്തോഷവും ജൂലിയ പങ്കുവച്ചിട്ടുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അവര്‍ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]