
കുടിശിക കൈമാറി സപ്ലൈകോ, സമരം പിൻവലിച്ച് കരാറുകാർ; റേഷൻ വിതരണം പുനരാരംഭിക്കും
തിരുവനന്തപുരം ∙ റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽനിന്നു റേഷൻ കടകളിൽ ‘വാതിൽപടി’ വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ 2 മാസത്തെ ബിൽ കുടിശികയായ 40 കോടിയിൽപരം രൂപ ബാങ്ക് അക്കൗണ്ടുകളിലൂടെ സപ്ലൈകോ കൈമാറി. ഇതോടെ ഈമാസം 9 മുതൽ തുടരുന്ന സമരം പിൻവലിച്ച് ഇന്നു വിതരണം പുനരാരംഭിക്കാൻ കരാറുകാർ തീരുമാനിച്ചു.
ബിൽ കുടിശിക നൽകാനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സർക്കാർ 50 കോടി രൂപ ഏതാനും ദിവസം മുൻപ് അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണങ്ങൾ മൂലം നൽകാനായില്ല. മേയിലെ പൂർണ റേഷൻ വിഹിതം നൽകാനുള്ള സാധനങ്ങൾ പല കടകളിലും ഇല്ലെന്ന് ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്നാണ് നടപടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]