
ഒടുവിൽ മൗനം വെടിഞ്ഞ് കാനഡ; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മാർക്ക് കാർനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒട്ടാവ ∙ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി. മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിനു ശേഷമാണ് കാനഡ ഔദ്യോഗികമായി പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കാൻ തയാറായത്.
‘ജമ്മു കശ്മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തത് അർത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തിയുമാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു’ – മാർക്ക് കാർനി സമൂഹമാധ്യമത്തിൽ കുറിച്ചു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ഉൾപ്പെടെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോൾ ജി7 കൂട്ടായ്മയിലെ അംഗം കൂടിയായ കാനഡയുടെ മൗനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ഭീകരാക്രമണത്തെ അപലപിച്ച് നാലര മണിക്കൂറിനു ശേഷമാണ് കാനഡ ഔദ്യോഗിക പ്രതികരണം നടത്തിയത്.