
കൊച്ചി: എറണാകുളം ആലുവയിൽ ഫ്ളാറ്റിൽ നിന്നും എട്ട് പവനും 3 ലക്ഷം രൂപയും കവർന്നു. കമ്പനിപ്പടിക്ക് സമീപം ഫെഡറൽ സമുച്ചയത്തിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഫ്ളാറ്റിലാണ് കവർച്ച നടന്നത്. ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12-ാം തീയതി നാട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച അർദ്ധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുടുംബവുമായി ബന്ധമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]