
ബിഗ് ബോസ് മലയാളം സീസൺ ആറിൽ തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിജോ. മികച്ച ബിഗ് ബോസ് പ്ലെയർ ആണെന്ന് ഏവരും വിധിയെഴുതിയ സിജോയ്ക്ക് പക്ഷേ കുറച്ച് കാലത്തേക്ക് ഷോയിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നിരുന്നു. സഹമത്സരാർത്ഥി ആയിരുന്ന റോക്കിയുടെ മർദ്ദനമേറ്റാണ് സിജോയ്ക്ക് മാറി നിൽക്കേണ്ടിവന്നത്. ഇന്നിതാ ചികിത്സയ്ക്ക് ശേഷം വീണ്ടും ബിഗ് ബോസ് വീട്ടിൽ റി എൻട്രി നടത്തിയിരിക്കുകയാണ് സിജോ.
അല്പം മുൻപാണ് സിജോ ബിഗ് ബോസ് വീട്ടിലേക്ക് കയറിയത്. വൻ വരവേൽപ്പ് ആയിരുന്നു അദ്ദേഹത്തിന് ബിഗ് ബോസ് നൽകിയതും. തിരിച്ചെത്തിയ സിജോ താൻ ചികിത്സയിൽ ഇരുന്നപ്പോഴുണ്ടായ കാര്യങ്ങളെ പറ്റി പറയുന്നുണ്ട്. ഏതാനും നാളുകൾക്ക് മുൻപൊരു വീക്കെൻഡിൽ താൻ എത്തിയതിനെ കുറിച്ചാണ് സിജോ പറയുന്നത്.
‘ലാലേട്ടന്റെ എപ്പിസോഡിൽ വന്നപ്പോൾ എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. മൈന്റ് ബ്ലാങ്ക് ആണ്. ലാലേട്ടൻ കയ്യിലൊരു പിടുത്തം പിടിച്ചു. സേറി ആയിട്ടാണ് തോന്നിയത്. സാക്ഷാൽ ലാലേട്ടൻ ആണ് സോറി പറഞ്ഞത്. പിന്നീട് ലാലേട്ടൻ എന്റെ കയ്യിൽ അമർത്തിയൊരു പിടി പിടിച്ചു. അന്നെനിക്ക് കിട്ടിയ ഒരു എനർജിയുണ്ട്. എന്റെ ലൈഫിൽ അവസാനം വരെ അതുണ്ടാവും’, എന്നാണ് സിജോ പറഞ്ഞത്.
ചികിത്സയിൽ ആയിരുന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. ‘ട്രിപ്പിട്ട കൈ ആയിരുന്നു എന്റേത്. വായിൽ ഒരു കെട്ട് ഉണ്ടായിരുന്നു. സംസാരിക്കാൻ പരിമിധികൾ ഉണ്ടായിരുന്നു. പത്ത് ബാൻഡേജ് ആണ് വായിൽ ഉണ്ടായിരുന്നത്. വാ തുറക്കുമ്പോൾ ഓട്ടോമറ്റിക് ആയി അടഞ്ഞ് പോകും. സ്ട്രോ ഉപയോഗിച്ചാണ് ആഹാരം കഴിച്ചോണ്ടിരുന്നത്. രണ്ടാഴ്ച അങ്ങനെ ആയിരുന്നു’, എന്നാണ് സിജോ പറഞ്ഞത്.
Last Updated Apr 24, 2024, 1:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]