
ദില്ലി: കുറഞ്ഞ വിലയിൽ യാത്രക്കാർക്ക് ഭക്ഷണം നൽകാനൊരുങ്ങി റെയിൽവേ. ഇന്ത്യൻ റെയിൽവേയും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (IRCTC) ചേർന്നാണ് യാത്രക്കാർക്ക് ഗുണമേന്മയുള്ളതും ശുചിത്വമുള്ളതുമായഇക്കണോമി മീൽസ് എന്ന ആശയം അവതരിപ്പിച്ചത്. രണ്ട് തരം ഭക്ഷണങ്ങളാണ് വിൽക്കുന്നത്. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് 20 രൂപ വിലയുള്ള എക്കണോമി മീൽസും 50 രൂപക്ക് ലഘുഭക്ഷണവും നൽകും. സൗത്ത് സെൻട്രൽ റെയിൽവേയിലെ 12 സ്റ്റേഷനുകൾ ഉൾപ്പെടെ 100-ലധികം സ്റ്റേഷനുകളിലും 150-ഓളം കൗണ്ടറുകളിലും തുടക്കത്തിൽ ഊൺ ലഭ്യമാകും.
ഹൈദരാബാദ്, വിജയവാഡ, റെനിഗുണ്ട, ഗുന്തക്കൽ, തിരുപ്പതി, രാജമുണ്ട്രി, വികാരാബാദ്, പകല, ധോനെ, നന്ദ്യാൽ, പൂർണ, ഔറംഗബാദ് റെയിൽവേ സ്റ്റേഷനുകൾ ആദ്യഘട്ടത്തിൽ ലഭ്യമാകും. പ്ലാറ്റ്ഫോമുകളിലെ ജനറൽ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകൾക്ക് സമീപമുള്ള കൗണ്ടറുകളിൽ കുടിവെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ, ഏകദേശം 51 സ്റ്റേഷനുകളിൽ ഈ സേവനം വിജയകരമായി പരീക്ഷിച്ചതായി ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Last Updated Apr 24, 2024, 1:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]