
5:02 PM IST:
നെയ്യാറ്റിൻകരയിൽ കലാശക്കൊട്ടിനിടെ സംഘര്‍ഷം.എല്‍ഡിഎഫ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം.എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റം.
5:01 PM IST:
കല്പറ്റയിലെ UDF കലാശക്കൊട്ടിൽ ഡിഎംകെ കൊടി. മറ്റെല്ലാ പാർട്ടികളുടെ കൊടികളും പതിവ് പോലെ ഒഴിവാക്കി. രണ്ടു കൊടികളുമായാണ് ജാഥയിൽ പ്രാദേശിക ഡിഎംകെ പ്രവർത്തകർ എത്തിയത്.
5:01 PM IST:
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യവത്മലിൽ പ്രചാരണ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വേദിയിൽ കുഴഞ്ഞുവീണു. ഗഡ്കരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ.
5:01 PM IST:
ചെങ്ങന്നൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും. എംസി റോഡിൽ നിന്ന് കൊട്ടികലാശം ആഘോഷിച്ച പ്രവർത്തകരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതാണ് കാരണം.
5:00 PM IST:
കൊട്ടിക്കലാശത്തിനിടെ മലപ്പുറത്ത് സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് നേരിയ സംഘര്‍ഷമുണ്ടായത്. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്
8:18 AM IST:
കള്ളവോട്ട് ആരോപണം ആവർത്തിച്ച് പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വ്യാജ ഐഡി കാർഡുകൾ പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. ദുർബല സ്ഥാനാർത്ഥി ആയതിനാൽ ബിജെപി വോട്ടുകൾ സിപിഎമ്മിലേക്ക് പോകുമോ എന്ന ഭയമുണ്ട്. ഇതുവരെ കിട്ടിയതിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ആന്റോ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
8:13 AM IST:
ആരോഗ്യപ്രശ്നം ഉള്ളതുകൊണ്ട് കൊട്ടിക്കലാശയത്തിൽ വലിയ ആവേശം ഉണ്ടാവില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊട്ടിക്കലാശത്തിൽ സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നില്ല. അതേസമയം, സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ അച്ഛൻ മോഹൻദാസുമെത്തി
7:27 AM IST:
കരുവന്നൂർ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡിയുടെ സമൻസ്. ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചി ഓഫീസിലെത്തണമെന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലഭിച്ച സമൻസുകളിൽ എം എം വർഗീസ് ഹാജരായിരുന്നില്ല. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്നും ഇതിനിടയില്‍ ഹാജരാകാനാകില്ലെന്നുമാണ് വര്‍ഗീസിന്റെ നിലപാട്. തെരെഞ്ഞെടുപ്പിന് ശേഷം ഹാജരാകാമെന്നും എം എം വര്‍ഗീസ് ഇഡിയെ അറിയിച്ചിട്ടുണ്ട്. ഇത് തള്ളിയാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
7:24 AM IST:
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ അമ്മയ്ക്ക് അനുമതി. യെമന്‍ ജയില്‍ അധികൃതരാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയോട് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജയിലില്‍ എത്താനാണ് നല്‍കിയിരിക്കുന്നത്.
7:22 AM IST:
സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്.