
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ നിലപാട് വ്യക്തമാക്കി ശിവഗിരി മഠാഝിപതി സ്വാമി സച്ചിദാനന്ദ. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭാരത സംസ്ക്കാരം പരിരക്ഷിക്കുന്നവര്‍ ജയിച്ചുവരണമെന്ന് സ്വാമി സച്ചിദാനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണ്.
അതിനാല്‍ തന്നെ ഈ ലോക്സഭ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ശിവഗിരി മഠത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ സഹായം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ലെങ്കിലും പറഞ്ഞതില്‍ നിലപാട് വ്യക്തമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി മഠത്തിന് രാഷ്ട്രീയമില്ല. ലോകം ഏറെ പ്രധാന്യത്തോടെ കാണുന്ന രാജ്യമാണ് ഭാരതം. എല്ലാ മതങ്ങളെയും ഉള്‍കൊള്ളുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. ശിവഗിരി മഠത്തിന് കേരള സര്‍ക്കാരും എല്ലാവിധ പിന്തുണ നല്‍കിയിട്ടുണ്ട്. മഠത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാരും നിരവധി സഹായം ചെയ്തിട്ടുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണിക്കുന്നില്ലെങ്കിലും പറഞ്ഞതില്‍ അതിന്റെ ആശയം ഉണ്ടെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.
Last Updated Apr 24, 2024, 2:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]