
പാവക്കുട്ടികളെ സ്നേഹിക്കാൻ പ്രായം ഒരു തടസ്സമാണോ? ഒരിക്കലുമല്ല എന്ന് പറയുകയാണ് ദക്ഷിണാഫ്രിക്കയിലെ വെറെനിഗിംഗിൽ നിന്നുള്ള നാല് കുട്ടികളുടെ അമ്മയായ ഒരു 59 -കാരി. ലിൻ എംഡിൻ എന്ന സ്ത്രീയാണ് പാവകളോടുള്ള അമിതമായ ഭ്രമത്താൽ ഓരോ ദിവസവും പാവക്കുട്ടികളെ വാങ്ങി കൂട്ടിക്കൊണ്ടേയിരിക്കുന്നത്.
നിലവിൽ ഇവരുടെ ശേഖരത്തിൽ ആയിരത്തിലധികം പാവകളുണ്ട്. ഇവയെ എല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ് ലിൻ പരിപാലിക്കുന്നത്. അവയ്ക്ക് നല്ല വസ്ത്രങ്ങൾ തുന്നി നൽകുന്നതും സുഗന്ധദ്രവ്യങ്ങൾ പൂശി സൂക്ഷിക്കുന്നതുമാണ് ലിന്നിൻ്റെ പ്രധാന വിനോദം. പാവകളെ സൂക്ഷിക്കാനായി തന്നെ ഒരു പ്രത്യേക കൂടാരവും ഇവർ വീട്ടിൽ ഒരുക്കിയിട്ടുണ്ട്.
പോർസലൈൻ ഡോളുകളാണ് ഇവരുടെ ഇഷ്ടപ്പെട്ട പാവക്കുട്ടികൾ. അതുകൊണ്ടുതന്നെ ഇതുവരെ സ്വന്തമാക്കിയ ആയിരത്തിലധികം പാവക്കുട്ടികളും പോർസലൈൻ പാവക്കുട്ടികളാണ്. മനുഷ്യരുടെതിന് സമാനമായ മാറ്റ് ഫിനിഷാണ് പോർസലൈൻ പാവകളുടെ സവിശേഷത. പാവകളിൽ ഭൂരിഭാഗവും സെക്കൻഡ് ഹാൻഡ് വെബ്സൈറ്റുകൾ വഴി ശേഖരിച്ചതാണ്.
ഈ അപൂർവ്വമായ ഹോബി ഏറെ ഹൃദ്യമായി തോന്നാമെങ്കിലും 20 വർഷം മുമ്പ് സംഭവിച്ച ഒരു ദുരന്തത്തിൽ നിന്നാണ് ഇത് ആരംഭിച്ചത്. ലിന്നിന് മൈക്കൽ ടോൾമയ് എന്ന ഒരു കുടുംബസുഹൃത്തുണ്ടായിരുന്നു. അവളുടെ ജന്മദിനത്തിന് റോസ് എന്ന പോർസലൈൻ പാവയാണ് ലിൻ സമ്മാനിച്ചത്. എന്നിരുന്നാലും, രണ്ട് മാസത്തിന് ശേഷം, മൈക്കൽ ഒരു ബൈക്ക് അപകടത്തിൽ ദാരുണമായി മരിച്ചു. അത് അവളെ വളരെയധികം തളർത്തി. ആ മരണത്തിനുശേഷം ഓരോ തവണയും റോസിനെ നോക്കുമ്പോൾ മൈക്കിളിനെ ഓർമ്മ വരുമായിരുന്നു എന്നാണ് ലിൻ പറയുന്നത്. അന്നുമുതൽ, പോർസലൈൻ പാവകളോടുള്ള അവളുടെ ഇഷ്ടം കൂടി. അവൾ കഴിയുന്നിടത്തോളം അവ ശേഖരിക്കുകയും ചെയ്തു.
ലിന്നിന് 27 നും 40 നും ഇടയിൽ പ്രായമുള്ള നാല് ആൺമക്കളുണ്ട്, പാവകളോടുള്ള തൻറെ അഭിനിവേശം വിചിത്രവും ചിലപ്പോൾ അരോചകവുമാണെന്ന് മക്കൾ തന്നെ പറയാറുണ്ട് എന്നാണ് ലിൻ പറയുന്നത്. എന്നിരുന്നാലും, തൻ്റെ 63-കാരനായ ഭർത്താവ് റിക്ക് തൻ്റെ ഇഷ്ടത്തെ വളരെയധികം പിന്തുണയ്ക്കുന്നുവെന്നും ലിൻ പറഞ്ഞു.
Last Updated Apr 23, 2024, 3:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]