
വീട്ടിൽ നോട്ട്: ആരോപണവിധേയനായ ജഡ്ജിയെ കോടതി കാര്യങ്ങളിൽനിന്ന് ഒഴിവാക്കി ഡൽഹി ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽനിന്നു ഒഴിവാക്കി. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഡൽഹി ഹൈക്കോടതി കുറിപ്പിലൂടെ അറിയിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയുടെ അധ്യക്ഷതയിലുള്ള മൂന്നാം ഡിവിഷൻ ബെഞ്ചിന്റെ പരിഗണയിലുള്ള കേസുകൾ സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകും.
-
Also Read
സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം.
ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഫയർഫോഴ്സ് സംഘം കെട്ടുകണക്കിനു പണം കണ്ടെത്തിയെന്നു വിവരം വന്നെങ്കിലും ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് ഇതു പിന്നീട് നിഷേധിച്ചു. തീകെടുത്തിയശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നാണ് അതുൽ ഗാർഗ് പറഞ്ഞത്. എത്ര രൂപയുണ്ടെന്നതിന് ഔദ്യോഗിക ഭാഷ്യമില്ലെങ്കിലും ജസ്റ്റിസ് വർമയെ അലഹാബാദിലേക്കു മാറ്റുന്നുവെന്ന തരത്തിൽ വാർത്ത വന്നപ്പോൾത്തന്നെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് അവിടത്തെ ഹൈക്കോടതി ബാർ അസോസിയേഷൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ 15 കോടിയോളം രൂപ കണ്ടെത്തിയെന്നാണു പറയുന്നത്.
മാർച്ച് 14നാണ് ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായത്. രാത്രി 11.43ന് അഗ്നിരക്ഷാ സേന എത്തി. തീപിടിച്ച ചാക്കുകൾക്കിടയിൽ കറൻസി നോട്ടുകൾ കിടക്കുന്നനിലയിലാണു കണ്ടെത്തിയതെന്നാണു വിവരം. നശിച്ച സാധനങ്ങളിൽ കോടതിയുമായി ബന്ധപ്പെട്ട രേഖകളും സ്റ്റേഷനറിയും ഉണ്ടായിരുന്നതായി ജസ്റ്റിസ് വർമയുടെ ജീവനക്കാരൻ അറിയിച്ചു. തീപിടിത്തത്തിൽ ആർക്കും പരുക്കേൽക്കാതിരുന്നതിനാൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ കറൻസി നോട്ടുകൾ കിടക്കുന്നതിന്റെ വിഡിയോ റെക്കോർഡ് ചെയ്ത് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തിരുന്നു. അവർ സർക്കാരിനെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും വിവരം അറിയിച്ചു. സംഭവത്തിൽ ചീഫ് ജസ്റ്റിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.