
ചേർത്തല: ചേര്‍ത്തല കാർത്യായനി ദേവീക്ഷേത്രത്തിനു സമീപത്തെ നഗരസഭാ ഷോപ്പിങ് കോംപ്ലക്സിലെ കടന്നൽ കൂട് വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ദിവസേന വിവിധ ആവശ്യങ്ങൾക്ക് നൂറുകണക്കിനു പേരാണ് ഇവിടെയെത്തുന്നത്. കെട്ടിടത്തിലെ മൂന്നാം നിലയിലെ പ്രധാന ഭിത്തിയിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. 40 ഓളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്. കടന്നൽ കൂട് അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധനയ്ക്കിടെ തേനീച്ചക്കൂട് ഇളകി നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടറേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും ഉൾപ്പടെ തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റു. കലട്രേറ്റിൽ പരിശോധന നടന്നിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]