
ലഖ്നൗ: നാഗ്രയിലെ ഒരു ഗ്രാമത്തിൽ 20 വയസ്സുള്ള യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. മരത്തിൽ തൂങ്ങിക്കിടന്നിരുന്ന മൃതശരീരത്തിൽ കൈകൾ രണ്ടും പിന്നിലേക്ക് കെട്ടിയിട്ട നിലയിലായിരുന്നു. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഏപ്രിൽ 25 ന് വിവാഹം കഴിക്കാനിരുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ.
ചെറുമകൾ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് മൃതദേഹത്തിന്റെ അവസ്ഥ കണ്ടാലറിയാമെന്നും, സംഭവത്തിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും, നീതി വേണമെന്നും, കുറ്റവാളികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും മരിച്ച യുവതിയുടെ മുത്തശ്ശി പറഞ്ഞു. അതേ സമയം ഒരു പ്രണയബന്ധവുമായി ബന്ധപ്പെട്ട കേസാണിതെന്നും എത്രയും വേഗം സത്യം പുറത്തുകൊണ്ടു വരുമെന്നും പൊലീസ് സൂപ്രണ്ട് ഓംവീർ സിംഗ് പറഞ്ഞു.
ചികിത്സയ്ക്കായി മാതാപിതാക്കൾ ലഖ്നൗവിലേക്ക് പോയതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി യുവതി വീട്ടിൽ ഒറ്റക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ് അടി ഉയരത്തിൽ ഒരു ഞാവൽ മരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉത്തരം ലഭിക്കും. അതേ സമയം ഈ സംഭവം ബിജെപി സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് സമാജ്വാദി പാർട്ടിയും കോൺഗ്രസും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]