
.news-body p a {width: auto;float: none;}
റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡിന് 237 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന് ഷാന്റോ ആണ് ടോപ് സ്കോറര്‍. മത്സരം നടക്കുന്നത് ബംഗ്ലാദേശും ന്യൂസിലാന്‍ഡും തമ്മിലാണെങ്കിലും ഫലം നിര്‍ണായകമാകുന്നത് പാകിസ്ഥാനാണ്. റാവല്‍പിണ്ടിയിലെ മത്സരത്തില്‍ ന്യൂസിലാന്‍ഡ് വിജയിച്ചാല്‍ പാകിസ്ഥാന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.
ടോസ് നേടിയ കിവീസ് നായകന് മിച്ചല്‍ സാന്റ്നര്‍ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ തന്‍സീദ് ഹസന് തമീം 24(24), നജ്മുല്‍ ഹുസൈന് ഷാന്റോ 77(110) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്. മൂന്നാമനായി എത്തിയ മെഹ്ദി ഹസന് മിറാസ് 13(14) റണ്‍സ് നേടി. ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയ് 7(24) തിളങ്ങിയില്ല. വെറ്ററന്‍ താരം മുഷ്ഫിഖ്വര്‍ റഹീം 2(5), മഹ്മദുള്ളുള്ള 4(14) എന്നിവരും പെട്ടെന്ന് പുറത്തായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജാക്കര്‍ അലി 45(55), റിഷാദ് ഹൊസൈന്‍ 26(25), താസ്കിന്‍ അഹ്മദ് 10(20) എന്നിവര്‍ പിടിച്ചുനിന്നപ്പോള്‍ ടീം സ്കോര്‍ 200 കടന്നു. മുസതാഫിസുര് റഹ്മാന് 3*(5), നഹീദ് റാണ 0*(4) എന്നിവര്‍ പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ഓഫ് സ്പിന്നര്‍ മൈക്കിള്‍ ബ്രേസ്വെല് നാല് വിക്കറ്റുകള്‍ വീഴ്ത്തി. വില്യം ഒറൂക്കിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ മാറ്റ് ഹെന്റി, കൈല്‍ ജാമിസണ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ന്യൂസിലാന്‍ഡിന് ഇന്ന് വിജയിച്ചാല്‍ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യക്ക് ഒപ്പം സെമി ഉറപ്പിക്കാം.