
വീട് പണികഴിയിക്കുമ്പോൾ തന്നെ ഗാർഡനുകൾ സെറ്റ് ചെയ്യാറുണ്ട്. പലരും വീടിന്റെ മുൻഭാഗം മുഴുവനും ഗാർഡൻ ഒരുക്കിയാണ് അലങ്കരിക്കാറുള്ളത്. എന്നാൽ പഴയകാലം മുതൽ ഇന്നുവരെ ചെടികളിൽ മാറ്റം വന്നു എന്നല്ലാതെ ഗാർഡനുകൾക്ക് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ഓരോ വർഷവും വീടുകൾ പലതരം മോഡലുകളിലും ലുക്കുകളിലുമാണ് പണിയുന്നത്. എന്നാൽ വീടിന്റെ ലുക്ക് അനുസരിച്ച് ഗാർഡനുകളിലും മാറ്റങ്ങൾ വരണ്ടേ? മികച്ച രീതിയിൽ ഗാർഡൻ ഒരുക്കാൻ ഈ രീതികൾ പരീക്ഷിച്ച് നോക്കൂ.
പൊട്ടാജെർ ഗാർഡൻ
പൊട്ടാജെർ ഗാർഡനെ ഫ്രഞ്ച് ഗാർഡൻ എന്നും അറിയപ്പെടും. ഗാർഡന് നടുവിലായി ചരൽ ഇട്ട് നിങ്ങളുടെ തോട്ടം രണ്ടായി ഭാഗിക്കാം. ഇത് കാഴ്ചയിൽ മനോഹരവും ചവറുകൾ അടിഞ്ഞുകൂടാതെ ഗാർഡനെ എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും. കൂടാതെ കീടങ്ങൾ വരുന്നതും പായൽ ഉണ്ടാകുന്നതും തടയും.
സ്ക്വയർ ഫൂട് ഗാർഡൻ
ചെറിയ രീതിയിൽ തന്നെ മനോഹരമായി നിർമിക്കാൻ കഴിയുന്നതാണ് സ്ക്വയർ ഫൂട് ഗാർഡൻ. നാല് ചെറിയ കളങ്ങൾ വീതം വരുന്ന രീതിയിലാണ് ഇത് ചെയ്യേണ്ടത്. ഒരു അടി ചതുരങ്ങളായി ഇത് വേർതിരിക്കണം. ഓരോ കളങ്ങളിലും ഓരോ ചെടികൾ നടാം. സ്ഥലക്കുറവുള്ളവർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതാണ് സ്ക്വയർ ഫൂട് ഗാർഡൻ.
കളർ കോഓർഡിനേറ്റ് വെജിറ്റബിൾസ്
കണ്ണുകൾക്ക് കാണാൻ ഏറെ ആകർഷകമാണ് വിവിധ നിറത്തിലുള്ള പച്ചക്കറികളെ ഒരുമിച്ച് വളർത്തുന്നത്. ഒരേ നിറത്തിൽ വരുന്ന ചെടികൾ ഗാർഡന്റെ നാല് അരികിലും നട്ടുപിടിപ്പിക്കാം. ശേഷം ഓരോ ലയറായി ഓരോ തരം ചെടികൾ വെച്ചുപിടിപ്പിക്കണം. നിങ്ങളുടെ ഗാർഡൻ വിവിധ നിറങ്ങൾ കൊണ്ട് ആകർഷണീയമായിരിക്കും.
കിച്ചൻ ഗാർഡൻ
കിച്ചൻ ഗാർഡനിൽ ഇലകൾ അടങ്ങിയ പച്ചക്കറികളും വേരുള്ള നാണ്യവിളകളും, ഔഷധ സസ്യങ്ങളും ഉൾപ്പെടുത്താവുന്നതാണ്. ഗാർഡനിൽ നിന്നും ഫ്രഷായി എടുത്ത് ഭക്ഷണങ്ങൾ പാകം ചെയ്യാനും എളുപ്പമായിരിക്കും.
ഫെൻസ്ഡ് ഗാർഡൻ
പേരുപോലെ തന്നെയാണ് ഫെൻസ്ഡ് ഗാർഡൻ. ഫെൻസ് ഉപയോഗിച്ച് ഗാർഡനെ വേർതിരിക്കാം. ഇതുവഴി പലതരം മൃഗങ്ങളും ജന്തുക്കളും കയറി ഗാർഡൻ നശിപ്പിക്കുന്നത് തടയാൻ സാധിക്കും.
ഹാങ്ങ് പോട്ട് വെജിറ്റബിൾ ഗാർഡൻ
വീട്ടിൽ മതിയായ സ്ഥലമില്ലെങ്കിൽ പോലും എളുപ്പത്തിൽ പച്ചക്കറികൾ വളർത്താൻ കഴിയുന്ന രീതിയാണ് ഹാങ്ങ് പോട്ട് വെജിറ്റബിൾ ഗാർഡൻ. ഔഷധ സസ്യങ്ങൾ, സ്ട്രോബെറീസ്, ചീര തുടങ്ങിയവ ഈ രീതിയിൽ വളർത്താൻ സാധിക്കും.
പ്രോപ് അപ് ലാഡർ ഗാർഡൻ
ചെറിയ സ്ഥലം ഉപയോഗിച്ച് കൊണ്ട് ഗാർഡൻ ഒരുക്കുന്നതിനെയാണ് പ്രോപ് അപ് ലാഡർ ഗാർഡൻ എന്ന് പറയുന്നത്. വീട്ടിൽ ഉപയോഗമില്ലാത്ത ലാഡർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ഈ രീതിയിൽ എളുപ്പത്തിൽ ഗാർഡൻ ഒരുക്കാൻ സാധിക്കും. പലതരം ആകൃതിയിലുള്ള പോട്സ്, വിൻഡോ ബോക്സ് തുടങ്ങിയവ ഇതിന് ഉപയോഗിക്കാവുന്നതാണ്.
വീട്ടിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന 9 ഇനം പച്ചക്കറികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]