
വാഷിംഗ്ടൺ: യുഎസ് നാടുകടത്തിയതോടെ പാനമയിൽ എത്തിയ കൂടുതൽ ഇന്ത്യക്കാർ ഈയാഴ്ച മടങ്ങും. ഇന്നലെ എത്തിയവരെ സഹായിച്ചത് ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയാണ്. 50 ഇന്ത്യക്കാരിൽ 17 പേർക്ക് യാത്ര സഹായം നൽകിയെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു. യുഎസ് പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരാണ് ദില്ലിയിലെത്തിയത്. സാധാരണ വിമാനത്തിലാണ് ഇവർ മടങ്ങിയെത്തിയത്. തിരിച്ചെത്തിയവരിൽ നാല് പേർ പഞ്ചാബിൽ നിന്നുള്ളവരാണ്.
അതേസമയം, അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ യു എസ് നാവിക താവളമായ ഗ്വാണ്ടനാമോയിലെക്ക് അയക്കുന്നതിനോട് ഇന്ത്യ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഗ്വാണ്ടനാമോയിലെക്ക് കുടിയേറ്റക്കാരെ അയക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടാൻ തീരുമാനിച്ചു. പാനമ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നീ രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളിലുള്ളവരെ സ്വീകരിക്കാം എന്നറിയിച്ചത്. തിരിച്ചയക്കുന്നവരുടെ എണ്ണം കൂട്ടാനാണ് ഗ്വാണ്ടനോമയിലെ കസ്റ്റഡി കേന്ദ്രങ്ങളിലേക്കും ഇവരെ അയക്കാനുള്ള യു എസ് നീക്കം.
സൈനിക വിമാനങ്ങൾ അനുവദിക്കാമെന്നും ഇന്ത്യക്കാരെ പരമാവധി നേരിട്ട് ഇന്ത്യയിലേക്ക് തന്നെ എത്തിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ചില വിമാന കമ്പനികളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ട്. ഗ്വാണ്ടനോമോയിൽ തടവിലുണ്ടായിരുന്ന 200 വെനിസ്വേല സ്വദേശികൾ അടുത്തിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നടക്കമുള്ള ഭീകരവാദികളെ അമേരിക്ക പാർപ്പിച്ചിരുന്ന ഗ്വാണ്ടനാമോയിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്നത് തീരെ ശരിയല്ലെന്ന് സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]