
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ നൽകിയിരുന്ന ഫണ്ടിന്റെ പേരിൽ വിമർശനം ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിന് എന്തിനാണ് ധനസഹായം നൽകുന്നതെന്നും അവർക്ക് പണം ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിൽ യു.എസ് ഉത്പന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്നതിനെയും ട്രംപ് വിമർശിച്ചു. ഇന്ത്യ യുഎസിനെ നന്നായി മുതലെടുക്കുന്നുണ്ടെന്നും ലോകത്ത് ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മുൻ സർക്കാർ നൽകിയിരുന്ന 21 മില്യൺ ഡോളർ ധനസഹായം അടുത്തിടെയാണ് ട്രംപ് സർക്കാർ നിറുത്തിയത്. ഫണ്ട് അനധികൃതമാണെന്നും ജോ ബൈഡൻ ഭരണകൂടം ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]