
ബെർലിൻ: ജർമ്മനിയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണം. സി.ഡി.യു/സി.എസ്.യു പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഇന്നലെ രാത്രി പുറത്തുവന്ന എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. പാർട്ടിയുടെ നേതാവായ ഫ്രെഡ്റിക് മെർസ് (69) അടുത്ത ജർമ്മൻ ചാൻസലറാകുമെന്നാണ് പ്രവചനം. നിലവിലെ ചാൻസലർ ഒലാഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാമെന്നും തീവ്ര വലതുപക്ഷമായ അൾട്ടർനേറ്റീവ് ഫോർ ജർമ്മനി രണ്ടാമതെത്തുമെന്നും എക്സിറ്റ് പോളിൽ പറയുന്നു. ഇന്ന് പുലർച്ചെയോടെ ഔദ്യോഗിക ഫലങ്ങൾ വന്നുതുടങ്ങും. പാർലമെന്റിലെ 630 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 316 സീറ്റാണ് കേവല ഭൂരിപക്ഷം.