മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറി ബോളിവുഡിൽ വരെ ശ്രദ്ധേയായ താരമാണ് എമി ജാക്സൺ. ബ്രിട്ടീഷ് വംശജയായ എമി ജാക്സൺ ഐ, തങ്കമകൻ, തെരി, സിംഗ് ഈസ് ബ്ലിംഗ്, ഏക് ദീവാനാ ഥാ തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ താരം ചെയ്ത വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഹോളിവുഡ് നടൻ എഡ് വെസ്റ്റ്വിക്കുമായി കഴിഞ്ഞ ആഗസ്റ്റിലാണ് എമി ജാക്സന്റെ വിവാഹം. താൻ ഗർഭിണിയാണെന്ന വിവരം ഒക്ടോബറിൽ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ എമി ജാക്സന്റെ നിറവയറിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
View this post on Instagram
ബിക്കിനിയിലാണ് താരത്തെ ചിത്രത്തിൽ കാണാവുന്നത്. അവധി ആഘോഷത്തിനിടെയുള്ള അർദ്ധ നഗ്ന ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. പിന്നാലെ ചിത്രത്തിന് താഴെ നിരവധി പേർ കമന്റുകളുമായി എത്തി. താരത്തെ അഭിനന്ദിക്കുന്നതിനൊപ്പം നെഗറ്റീവ് കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട് ലൈക്കിന് വേണ്ടി നടി ആത്മാവ് വിൽക്കുന്നു എന്നൊക്കെയാണ് കമന്റുകൾ നിറയുന്നത്.
എഡ് വെസ്റ്റ് വിക്കിന് മുമ്പ് റിയൽ എസ്റ്രേറ്റ് വ്യവസായി ജോർജ് പനയോട്ടുവായിരുന്നു എമിയുടെ ഭർത്താവ്. ഇതിൽ ആൻഡ്രിയാസ് എന്ന ഒരു മകനുണ്ട്. മൂന്നുവർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ ജോർജ് പനയോട്ടുവുമായി എമി പിരിഞ്ഞു. തുടർന്ന് 2022ൽ വെസ്റ്റ് വിക്കുമായി പ്രണയത്തിലാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]