മുംബയ്: ട്രെയിന്‍ യാത്രകള്‍ക്ക് പദ്ധതിയിടുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ടിക്കറ്റ് കിട്ടുകയെന്നത്. ഒട്ടുമിക്ക റൂട്ടുകളിലേക്കും ആഴ്ചകള്‍ മുമ്പ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും ടിക്കറ്റ് ലഭിക്കില്ല. പിന്നെയുള്ള മാര്‍ഗം ഭാഗ്യപരീക്ഷണമായ തത്കാല്‍ ടിക്കറ്റ് റിസര്‍വേഷനാണ്. അധിക തുക നല്കിയാലും ടിക്കറ്റ് ലഭിക്കാത്ത അത്ര തിരക്കാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ അവസ്ഥ.
അവധിക്കാലത്തും വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് വളരെ കൂടുതലാണ്താനും. കാലങ്ങളായുള്ള യാത്രക്കാരുടെ ഈ അവസ്ഥയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യമാണ് പുതിയ പദ്ധതിയില്‍ റെയില്‍വേയ്ക്കുള്ളത്. ഇതിന്റെ ആദ്യപടിയെന്നോണം പത്ത് പുതിയ ട്രെയിനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഈ ട്രെയിനുകളുടെ പ്രത്യേകത എന്താണെന്നാല്‍ ഇതിന് റിസര്‍വേഷന്‍ ആവശ്യമില്ലെന്നതാണ്.
ജനുവരി 21 മുതല്‍ കൂടുതല്‍ യാത്രക്കാരുള്ള റൂട്ടുകളില്‍ ഇന്ത്യന്‍ റെയില്‍വേ ഈ പത്ത് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങി. വിനോദസഞ്ചാരികള്‍, സ്ഥിരം യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രയോജനപ്രദമാകുന്ന റൂട്ടുകളിലാണ് സര്‍വീസ്. അവതരിപ്പിച്ച എല്ലാ റൂട്ടുകളിലും ട്രെയിനുകള്‍ക്ക് വലിയ പ്രതികരണമാണ് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്നത്.
പുതിയ ട്രെയിനുകള്‍ അനുവദിച്ച റൂട്ടുകള്‍ ചുവടെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുംബയ് – പൂനെ
ഹൈദരാബാദ് – വിജയവാഡ
ഡല്‍ഹി – ജയ്പൂര്‍
ലക്നൗ – വാരാണസി
കൊല്‍ക്കത്ത – പട്ന
അഹമ്മദാബാദ് – സൂറത്ത്
പട്ന – ഗയ
ജയ്പൂര്‍ – അജ്മീര്‍
ചെന്നൈ – ബംഗളൂരു
ഭോപ്പാല്‍ – ഇന്‍ഡോര്‍