സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തി യുവാവ്. വിമാനം നേരത്തെ പുറപ്പെട്ടതുമായി ബന്ധപ്പെട്ട് എക്സില്‍ പങ്കുവെച്ച കുറിപ്പ് ഡിലീറ്റ് ചെയ്യാന്‍ ഇന്‍ഡിഗോ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് പോഡ്കാസ്റ്ററായ പ്രഖാര്‍ ഗുപ്ത എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നത്.
വിമാനക്കമ്പനിയെ വിമര്‍ശിച്ച് സമൂഹ മാദ്ധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ തനിക്ക് 6,000 രൂപ വാഗ്ദാനംചെയ്തെന്ന ആരോപണമാണ് പോഡ്കാസ്റ്റര്‍ ഉന്നയിക്കുന്നത്. എക്സില്‍ മാത്രം 89,000-ലേറെ ഫോളോവേഴ്സ് പ്രഖാര്‍ ഗുപ്തയ്ക്കുണ്ട്. തനിക്കുണ്ടായ മോശം അനുഭവത്തില്‍ ആരും വാക്കാലോ രേഖാമൂലമോ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും പ്രഖാര്‍ ഗുപ്ത പറഞ്ഞു.
6.45-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 15 മിനിറ്റ് നേരത്തെ പുറപ്പെടുമെന്ന് തനിക്ക് പുലര്‍ച്ചെ നാലോടെ ടെക്സ്റ്റ് മെസേജ് വന്നു. ഇ- മെയില്‍ അറിയിപ്പ് ലഭിച്ചിരുന്നില്ല. 6.30 ആയിരുന്നു പുതിയ സമയമായി അറിയിച്ചിരുന്നത്. വിമാനത്താവളത്തിലെത്താന്‍ പുതിയ സമയത്തില്‍നിന്ന് അഞ്ച് മിനിറ്റ് താമസിച്ച തനിക്ക് ബോര്‍ഡിങ് നിഷേധിച്ചു. ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നും അധികനിരക്ക് ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും പ്രഖാര്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇക്കാര്യം പങ്കുവെച്ചാണ് ആദ്യം എക്സില്‍ കുറിപ്പിട്ടത്. പിന്നാലെ, പ്രഖാറിന്റെ പരാതി പരിശോധിച്ചുവരികയാണെന്നും ഉടന്‍ പരിഹാരമുണ്ടാവുമെന്നും എക്സില്‍ തന്നെ മറുപടി നല്കി. എന്നാല്‍, പിന്നീട് തന്നെ ബന്ധപ്പെട്ട കമ്പനി അധികൃതര്‍ 6,000 രൂപ വാഗ്ദാനം ചെയ്തുവെന്ന് പ്രഖാര്‍ ആരോപിച്ചു.