
തൃശൂർ – സ്കൂട്ടർ ടോറസ് ലോറിക്കടിയിൽ പെട്ട് വിദ്യർത്ഥിനി പിൻചക്രം കയറി മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യു-സുരഭി ദമ്പതികളുടെ മകളും ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളജിലെ ബി.സി.എ ഒന്നാംവർഷ വിദ്യാർത്ഥിനിയുമായ ദേവപ്രിയ(18)യാണ് മരിച്ചത്.
പാവറട്ടി പുവ്വത്തൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. കോളജിലെ എൻ.സി.സി ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്ത് വച്ച് തന്നെ വിദ്യാർത്ഥിനി മരിച്ചതായാണ് വിവരം. ലോറിയുടെ ചക്രം കയറി ഹെൽമറ്റ് തകർന്നിട്ടുണ്ട്. ഓടിയെത്തിയ നാട്ടുകാർ വിദ്യാർത്ഥിനിയെ പാവറട്ടിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് പിതാവ് മധു അഭിമന്യു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ദേവനന്ദ, ദേവകിഷൻ എന്നിവർ സഹോദരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
