

വാഴൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി ഡി. സേതുലക്ഷ്മിയെ തിരഞ്ഞെടുത്തു
വാഴൂർ : വാഴൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി ഡി. സേതുലക്ഷ്മിയെ തിരഞ്ഞെടുത്തു. സി.പി.ഐയിലെ സിന്ധു ചന്ദ്രൻ രാജിവച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
എല്‍.ഡി.എഫി.ലെ മുൻധാരണ പ്രകാരമാണ് രാജി.16 അംഗ ഭരണസമിതിയില്‍ 11 വോട്ട് സേതുലക്ഷ്മി നേടി.യുഡിഎഫിനായി കോണ്‍ഗ്രസിലെ ഓമന അരവിന്ദാക്ഷൻ മത്സരിച്ചു. ഇവർക്ക് 5 വോട്ട് ലഭിച്ചു. പൊതുമരാമത്ത് ചങ്ങനാശേരി ഡിവിഷൻ റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിനി വരണാധികാരിയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]