
ചണ്ഡീഗഡ്: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഹരിയാനയിൽ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ടയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഹരിയാനയിലെ ഭിവാനിയിൽ നടന്ന നാടകത്തിനിടെയാണ് ഹനുമാൻ വേഷമിട്ട ഹരീഷ് മേത്ത എന്ന ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വൈദ്യുതി വകുപ്പിൽ എഞ്ചിനീയറായി വിരമിച്ചയാളാണ് ഹരീഷ് മേത്ത. കലാകാരൻ കൂടിയായിരുന്ന ഹരീഷ് കഴിഞ്ഞ 25 വർഷമായി ഹനുമാൻ ആയി നാടകങ്ങളിൽ വേഷമിട്ടിരുന്നു. കഴിഞ്ഞ ദിവസം നാടകം അവതരിപ്പിക്കുന്നതിനിടെ ഹരീഷ് ഹൃദായാഘതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു. ഹനുമാന്റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഇയാള് കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
എന്നാൽ വേദിയിലുണ്ടായിരുന്നവർ കരുതിയത് ഇത് നാടകത്തിന്റെ ഭാഗമായി ആണെന്നാണ്. ഹരീഷ് ഏറെ നേരം ചലനമില്ലാതെ കിടന്നതോടെയാണ് അപകടം സംഭവിച്ചതാണെന്ന് സഹതാരങ്ങൾ മനസിലാക്കുന്നത്. ഉടനെ തന്നെ ഹരീഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഹരീഷ് ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
भिवानी में घटी दुखद घटना
श्री राम मूर्ति प्राण प्रतिष्ठा के उपलक्ष्य में हनुमान बने कलाकार ने त्यागे प्राण,भगवान राम की झांकी के दौरान श्री राम के चरणों में त्यागे प्राण।डॉक्टरों के मुताबिक कलाकार को हार्ट अटैक आने से हुई मौत।
— If (@pioneerbhatt)
Last Updated Jan 23, 2024, 5:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]