
ഹരിപ്പാട് : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. രാമപുരം ശ്രീശൈലത്തിൽ ആയിരപ്പള്ളിൽ ജി. രാധാകൃഷ്ണപിള്ള ആണ് മരിച്ചത്. 75 വയസായിരുന്നു. ബിഎസ്എൻഎൽ സബ് ഡിവിഷൻ എൻജിനീയർ ആയിരുന്നു. ദേശീയപാതയിൽ രാമപുരം കീരിക്കാട് എൽപി സ്കൂളിന് സമീപം തിങ്കളാഴ്ച രാത്രി 10നായിരുന്നു അപകടം.
രാധാകൃഷ്ണപിള്ള സഞ്ചരിച്ച സ്കൂട്ടറിനെ പിന്നിൽ നിന്ന് വന്ന കാർ മറി കടക്കാൻ ശ്രമിക്കുമ്പോൾ ഇടിക്കുകയായിരുന്നു. ഭാര്യ : ജെ. ലതിക( റിട്ട. അധ്യാപിക, പുള്ളിക്കണക്ക് എൻ എസ് എസ് ഹൈസ്കൂൾ ) മക്കൾ: ലാലി ആർ പിള്ള ( അധ്യാപിക എൻ എസ് എസ് ഹൈസ്കൂൾ, വടക്കടത്തുകാവ് ), ലീന ആർ പിള്ള (ലക്ച്ചർ, യു.ഐ.ടി. പത്തിയൂർ ) ആർ ശംഭുപ്രസാദ്. മരുമക്കൾ : പരേതനായ അനിൽ കുമാർ, അജയ് മോഹൻ (അബുദാബി).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]