
.news-body p a {width: auto;float: none;} ചേർപ്പ് : ഭഗവതി ക്ഷേത്രത്തിന് സമീപം ആൾ താമസമില്ലാതെ കിടക്കുന്ന വീട്ടിൽ മോഷണശ്രമം. പഴയേടത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
ഇവർ വിദേശത്താണ്. ടോർച്ചിന്റെ വെളിച്ചത്തിൽ ബാഗും കോട്ടും മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ മൂന്നംഗ മോഷണ സംഘത്തിന് മോഷണം നടത്താനായില്ല.
വീടിന്റെ മുന്നിലെ സി.സി.ടി.വി കാമറകളും മോഷ്ടാക്കൾ തകർത്തു. ഇക്കഴിഞ്ഞ 17ന് രാത്രിയായിരുന്നു മോഷണശ്രമം.
സമീപത്തെ പടിഞ്ഞാട്ടുമുറി സെന്ററിലെ സ്വകാര്യ കുറി കമ്പനിയിലും ഈ ദിവസം മോഷണശ്രമം നടന്നു. മോഷണശ്രമം നടന്ന വീട്ടിൽ കഴിഞ്ഞദിവസം ചേർപ്പ് പൊലീസെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]