

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പാലാ സ്വദേശി അറസ്റ്റിൽ.
സ്വന്തം ലേഖിക
പാലാ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി കിഴപറയാർ പാറപ്പള്ളി ഭാഗത്ത് ചീരകത്ത് വീട്ടിൽ അനീഷ് (47) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് ഈ മാസം എട്ടാം തീയതി ചെത്തിമറ്റം സ്വദേശിയായ യുവാവുമായി പാലാ കട്ടക്കയം ഭാഗത്ത് വച്ച് വാക്കുതർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഇവർ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ആന വിനോദ് എന്ന് വിളിക്കുന്ന വിനോദ്, സജിമോൻ ആന്റണി എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലാണ് അനീഷ് പോലീസിന്റെ പിടിയിലാവുന്നത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ അരുൺ, ശങ്കർ, ശ്രീജേഷ് കുമാർ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]