പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറിക്ക് അരികിലാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. 90 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ട്. സഹഓപ്പണര്‍ കെ എല്‍ രാഹുല്‍ (62) കൂട്ടിനുണ്ട്. ഇരുവരുടേയും കരുത്തില്‍ പെര്‍ത്തില്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 218 ലീഡ് എടുത്തിട്ടുണ്ട് ഇന്ത്യ. ഒന്നാം ഇന്നിംഗ്സില്‍ 218 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. നാളെ മുഴുവന്‍ ദിവസവും ബാറ്റ് ചെയ്ത് കൂറ്റന്‍ ലീഡ് ഉയര്‍ത്തുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.
ഇതിനിടെ ജയ്സ്വാളിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജയ്സ്വാള്‍, ഓസ്ട്രേലിയന്‍ ഫീല്‍ഡര്‍ മര്‍നസ് ലബുഷെയ്നിനെ കബളിപ്പിക്കുന്നതാണ് വീഡിയോ. മിച്ചന്‍ സ്റ്റാര്‍ക്കിന്റെ പന്ത് പ്രതിരോധിച്ച താരം സിംഗിളാനായി ക്രീസ് വിട്ടു. അപ്പോഴേക്കും ലബുഷെയ്ന് പന്ത് കയ്യിലൊതുക്കിയിരുന്നു. ഇതോടെ ജയ്സ്വാള്‍ സിംഗിള്‍ വേണ്ടെന്ന് വന്ന് വച്ചു. എന്നാല്‍ ലബുഷെയ്നിനെ ഒന്ന് കബളിപ്പിക്കാമെന്നായി. ക്രീസില്‍ കയറാതെ ലബുഷെയ്നിനെ പന്ത് വിക്കറ്രിലേക്ക് എറിയാന്‍ കൊതിപ്പിക്കുകയായിരുന്നു. ലബുഷെയ്ന് എറിയുന്നത് പോലെ കാണിച്ചെങ്കിലും വിക്കറ്റിലേക്ക് എറിഞ്ഞില്ല. ഇരുവരും ചിരിച്ചുകൊണ്ട് പിരിയുകയും ചെയ്തു. വീഡിയോ കാണാം…
Yashasvi Jaiswal having the time of his life in Australia pic.twitter.com/KpHok4G05H
— RCBIANS OFFICIAL (@RcbianOfficial) November 23, 2024
193 പന്തുകള്‍ നേരിട്ട യശസ്വി ഏഴ് ഫോറും രണ്ട് സിക്സും പറത്തിയാണ് 90 റണ്‍സെടുത്തത്. രാഹുല്‍ 153 പന്തില്‍ നാലു ഫോര്‍ അടക്കമാണ് 62 റണ്‍സടിച്ചത്. ആദ്യ ദിനം 17 വിക്കറ്റുകള്‍ വീണ പെര്‍ത്തിലെ പിച്ചില്‍ രണ്ടാം ദിനം മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് വീണത്. അവസാന രണ്ട് സെഷനില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഓസീസ് ബൗളിംഗ് നിരക്കായില്ല. 2003നുശേഷം ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]